കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. ട്രെയിനിന്റെ അറ്റകുറ്റ പണികൾക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി.മേയ് രണ്ടാം വാരത്തോടെ പരീക്ഷണയോട്ടം നടക്കുമെന്നാണ് സൂചനകൾ.8 കോച്ച് ട്രെയിനായിരിക്കും ലഭിക്കുക.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും സർവീസ് നടത്തുക.മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനിന് പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പ്.
അതേസമയം നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണിക്കുന്നില്ല എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി പറഞ്ഞത്.വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. വിവിധ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്. സർവീസിന്റെ സാധ്യതയും റെയിൽ ട്രാഫിക്കും കോച്ചുകളുടെ ലഭ്യതയും അനുസരിച്ചാവും പുതിയ സർവീസുകൾ ആരംഭിക്കുകയെന്നും രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് ട്രെയിനുകൾ പലപ്പോഴും സർവീസ് നടത്തുന്നതെന്നും റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.