X

വന്ദേഭാരത് സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ യു.ഡി.എഫ് റെയിൽ ഉപരോധം ; തിരൂർ താഴെ പാലത്തു നിന്ന് പ്രകടനം ആരംഭിച്ചു

വന്ദേഭാരത് എക്‌സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ തിരൂരില്‍ യുഡിഎഫ് റെയില്‍വേ ഉപരോധം നടത്തും.മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്യും.

ഇതിന്റെ ഭാഗമായുള്ള പ്രകടനം തിരൂർ താഴെ പാലത്തു നിന്ന് ആരംഭിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി , അബ്ദുസമദ് സമദാനി എം.പി ആബിദ് ഹുസൈൻ തങ്ങൾ , അബ്ദുൽ ഹമീദ് ,കുറുക്കോളി മൊയ്തീൻ MLA മാർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

webdesk15: