പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍- തിരുവനന്തപുരം റൂട്ടിലാകും ട്രെയിന്‍ സര്‍വീസ് നടത്തുക.
ഇതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊച്ചിയില്‍ ഒരു പരിപാടിക്കായി പ്രധാനമന്ത്രി എത്തുന്നതിനിടെ തിരുവനന്തപുരത്ത് എത്തി ട്രെയിന്‍ ഫളാഗോഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.