X

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി

വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

webdesk11: