X

വന്ദേഭാരതിനും കിട്ടി പണി; ഇരിങ്ങാലക്കുടയില്‍ ഒരു മണിക്കൂറിലധികം പിടിച്ചിട്ടു

കേരളത്തിലെ അതിവേഗ ട്രെയിനായ വന്ദേഭാരതിനും ട്രാക്കില്‍ അനങ്ങാതെ മണിക്കൂറിലധികം കിടക്കേണ്ടിവന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറിലേറെയാണ് പിടിച്ചിട്ടത്.

ഇരിങ്ങാലക്കുടയിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറിലധികം പിടിച്ചിട്ടത്. പുതുക്കാട് സ്റ്റേഷനിലെ ട്രാക്ക് മാറുന്ന സിഗ്‌നല്‍ പോയിന്റ് തകരാറിലായതിനെ തുടര്‍ന്നാണ് വന്ദേ ഭാരതിനടക്കം ട്രാക്കില്‍ ഒരു മണിക്കൂറിലധികം കിടക്കേണ്ടിവന്നു.

വന്ദേ ഭാരത് മാത്രമല്ല നിരവധി ട്രെയിനുകളാണ് പുതുക്കാട് സ്റ്റേഷനിലെ ട്രാക്ക് മാറുന്ന സിഗ്‌നല്‍ പോയിന്റ് തകരാറിലായതിനെ തുടര്‍ന്ന് വഴിയില്‍ കിടക്കേണ്ടിവന്നത്. തൃശൂര്‍ സിഗ്‌നലിലെ എഞ്ചിനിയറിങ് വിഭാഗങ്ങള്‍ എത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകള്‍ കടന്നുപോയത്.

പുതുക്കാടിനു സമീപമുണ്ടായ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം തൃശൂര്‍ റൂട്ടില്‍ മൊത്തം ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറിലെറെ സമയം തടസ്സപ്പെട്ടു.വന്ദേ ഭാരത് എക്സപ്രസിന് പുറമേ കന്യാകുമാരി – ബംഗ്ളൂരു ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ , തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് , എന്നീ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

 

webdesk13: