തിരുവനന്തപുരം: വരുമാനത്തില്‍ വന്ദേഭാരതിന്റെ വേഗക്കുതിപ്പ്. വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റ് ഇനത്തില്‍ ആറ് ദിവസം കൊണ്ട് നേടിയ വരുമാനക്കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റിനത്തില്‍ ആറ് ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ലഭിച്ചത്. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്നുവരെയുള്ള കണക്കാണിത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും. ഈ കാലയളവില്‍ വന്ദേഭാരത് എക്‌സ്പ്രസിന് 31,412 ബുക്കിംഗാണ് ലഭിച്ചത്. ഇതുവരെ 27,000 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. 1128 സീറ്റുകളുള്ള ട്രെയിനില്‍ എക്‌സിക്യുട്ടീവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തിട്ടുണ്ട്.
കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. 1.17 കോടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കുള്ള ട്രിപ്പിന് 1.10 കോടിയാണ് ലഭിച്ചത്. ട്രെയിനില്‍ 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്‌സിക്യുട്ടീവ് ക്ലാസ് സീറ്റുകളുമാണുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1590 രൂപയും എക്‌സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്.
കാസര്‍കോട് നിന്ന് ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്താണ് നിരക്ക്. മടക്കയാത്രയില്‍ രണ്ട് നേരം ഭക്ഷണം ലഭിക്കും. കഴിഞ്ഞ ഏപ്രില്‍ 25ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. അതേസമയം ട്രെയിന്‍ തിരുവനന്തപുരം- കാസര്‍കോട് യാത്രക്കിടെ 20 മിനിറ്റോളം വൈകുന്നെന്ന പരാതിയുണ്ട്.
കോട്ടയത്തും കണ്ണൂരിനും ഇടക്കുള്ള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ വൈകി വന്ദേഭാരത് എക്‌സ്പ്രസ് ഓടുന്നത്. എന്നാല്‍ ട്രാക്കുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ട്രെയിന്‍ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.