പ്രഖ്യാപിച്ച സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുതിച്ചെത്താന്‍ ആകാതെ വന്ദേ ഭാരത് എക്‌സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടക്കുള്ള സ്റ്റോപ്പുകളില്‍ 20 മിനിറ്റ് വരെ ട്രെയിന്‍ വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരത്തുനിന്ന് എടുത്ത വണ്ടി കൊല്ലത്ത് എത്തുമ്പോള്‍ തന്നെ മൂന്നു മിനിറ്റ് വൈകിയാണ് ഓടുന്നുത്.
കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ 12 മിനിറ്റ് ട്രെയിന്‍ വൈകിയാണ് ഓടിയത്. കോഴിക്കോടിനും തൃശ്ശൂരിനും ഇടയില്‍ 11 മിനിറ്റും ട്രെയിന്‍ വൈകി.വിവിധ ഇടങ്ങളില്‍ ട്രാക്ക് നവീകരണം ജോലികള്‍ നടക്കുന്നതിനാലാണ് വേഗനിയന്ത്രണം എന്നാണ് അധികൃതരുടെ വിശദീകരണം.