X

വന്ദേ ഭാരത് അവഗണന സമരം ശക്തമാക്കും: കുഞ്ഞാലിക്കുട്ടി

രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേ ഭാരത്‌ ട്രെയിനിന് സ്റ്റോപ്പ്‌ അനുവദിക്കാത്തത് നീതികരിക്കാനാവാത്ത ഒന്നാണെന്ന്മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

കൂടുതൽ വരുമാനം കിട്ടുന്ന, ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള ജില്ലയിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ്‌ അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപെടുത്തുകയും പിന്നീട് എടുത്ത് മാറ്റുകയും ചെയ്തതിന്റെ സാങ്കേതികത്വം മാത്രം മനസ്സിലാകുന്നില്ല. അത് കൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്ലിം ലീഗ് പാർട്ടി ഈ അവകാശ സമര പോരാട്ടത്തിന്റെ മുന്നിൽ തന്നെ ഉണ്ടാകും. ഇന്ന് ജില്ലാ യുഡിഎഫ് തിരൂരിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

webdesk13: