കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. കൊല്ലം ജംഗ്ഷന്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമയമാറ്റം.
വന്ദേഭാരത് എക്‌സ്പ്രസ് കൊല്ലത്ത് രാവിലെ 6.07ന് നായിരുന്നു എത്തിയിരുന്നത്. ഇനി മുതല്‍ 6.08നാണ് എത്തുക. 6.10ന് ഇവിടെ നിന്നും പുറപ്പെടും. കോട്ടയത്ത് 7.25ന് ന് പകരം 7.24നാണ് ഇനി മുതല്‍ വന്ദേ ഭാരത് എത്തുക. 7.27ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാല്‍ എറണാകുളത്ത് ട്രെയിന്‍ എത്തിച്ചേരുമ്പോള്‍ നിലവിലെ സമയത്തിലും 8 മിനിറ്റ് വൈകും.
ഇപ്പോള്‍ 8.17ന് എത്തുന്ന ട്രെയിന്‍ 8.25നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശൂരില്‍ 9.22 നായിരുന്നു എത്തിച്ചേര്‍ന്നിരുന്നത്. ഇനി 9.30നാണ് ട്രെയിന്‍ തൃശൂരില്‍ എത്തുക. എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.