X

ഫ്‌ളാഗ് ഓഫിനുമുമ്പെ വന്ദേ ഭാരതില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ ബന്ധുയാത്ര; പരീക്ഷണ ഓട്ടത്തില്‍ യാത്രനടത്തിയത് യുവതിയും കൈക്കുഞ്ഞും

പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യുന്നതിന് മുന്‍പെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവരെ വച്ച് യാത്ര ചെയ്തതായി പരാതി. സുരക്ഷ ലംഘിച്ച് യുവതിയും കൈകുഞ്ഞും ട്രെയിനില്‍ യാത്ര ചെയ്തു.

എറണാകുളത്ത് നിന്നും അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ സഹോദരിയും കുഞ്ഞും വന്ദേ ഭാരതിന്റെ സി12 കോച്ചില്‍ യാത്ര ചെയ്തതെന്നാണ് വിവരം. ഒരു സ്ത്രിയും കുഞ്ഞും യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

webdesk14: