X

കേരളത്തില്‍ വന്ദേ ഭാരതിന് വേഗത കുറയും

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ചെന്നെയില്‍ നിന്നാണ് റേക്കുകള്‍ കേരളത്തിലെത്തുന്നത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ പതിനാലമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം- കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. കേരളത്തില്‍ മണിക്കൂറില്‍ 100-110 കിമീ വേഗതയിലാണ് ട്രെയിന്‍ ഓടുക.

ട്രാക്ക് പരിശോധനയും ട്രയല്‍ റണ്‍ പരിശോധനയും പൂര്‍ത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

ഏഴ്- ഏഴര മണിക്കൂര്‍ കൊണ്ട് 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറി. തിരുവനന്തപുരത്തുനിന്നു രാവിലെ 5ന് മുന്‍പ് ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ മറ്റു ട്രെയിനുകള്‍ വന്ദേഭാരതിനു വേണ്ടി വഴിയില്‍ പിടിച്ചിടേണ്ടി വരുമെന്നതിനാല്‍ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തില്‍ വന്ദേഭാരത് ഓടിക്കേണ്ടി വരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്.

 

webdesk14: