X
    Categories: MoreViews

വാണാക്രൈ: ഉത്തരകൊറിയന്‍ പങ്കിനു കൂടുതല്‍ തെളിവ്

ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവുമായി അമേരിക്കന്‍ സ്ഥാപനം. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക്കാണ് കൊറിയന്‍ ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്‍ പതിപ്പുകള്‍ ഉത്തരകൊറിയയില്‍ നേരത്തെ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഉത്തരകൊറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലസാറസ് ഹാക്കിങ് സംഘത്തിന് വാണാക്രൈയുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിലെ പ്രോഗ്രാമുകളും ഇപ്പോഴത്തെ വാണാക്രൈ പ്രോഗ്രാമും തമ്മില്‍ കാര്യമായ സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രോഗാമിന്റെ പ്രവര്‍ത്തനരീതിയിലും ഉപയോഗിച്ചിരുന്ന കോഡുകളിലുമാണ് വലിയ സമാനതകളുള്ളത്.
ഫെബ്രുവരി 10ന് ഒരു പ്രമുഖ സ്ഥാപനത്തിലാണ് വാണാക്രൈ ആദ്യമായി സ്ഥിരീകരിച്ചതെന്ന് സിമാന്‍ടെക് പറയുന്നു. രണ്ടു മിനിറ്റിനുള്ളില്‍ 100 കമ്പ്യൂട്ടറുകളെയാണ് ഇത് ബാധിച്ചത്.

chandrika: