ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്
സോക്കര്‍ സ്‌നേഹത്തില്‍ ഫിഫയുടെ പോലും അംഗീകാരം നേടിയ നൈനാംവളപ്പില്‍ പന്ത്തട്ടിയും ഗോളടിച്ചും അര്‍ജന്റീനന്‍ താരങ്ങള്‍…. അര്‍ജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളിയും ബോര്‍ഡ് മെമ്പര്‍ കെവിന്‍ ലിബ്‌സ് ഫ്രെയിന്റുമാണ് നൈനാംവളപ്പില്‍ കുട്ടികള്‍ക്കൊപ്പം കാല്‍പന്ത് ആവേശത്തില്‍ പങ്കുചേര്‍ന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ബ്രഹ്മാനന്ദ സങ്‌വാക്കര്‍ പെഡര്‍സോളിയുടെ ടീമിനായി ഗോള്‍വലകാത്തു. അര്‍ജന്റീനയുടെ നീല ജഴ്‌സിയണിഞ്ഞാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. കോതി മിനിസ്റ്റേഡിയത്തില്‍ നടന്ന ആവേശമത്സരത്തില്‍ ഒരുഗോളിന് ഹാവിയറിന്റെ ടീമിനായിരുന്നു ജയം. ഗോള്‍നേടിയതും ഈ അര്‍ജന്റീനയ്ക്കാരനായിരുന്നു. മഴയേയും വകവെക്കാതെ ഇവര്‍ കളിക്കളത്തില്‍പന്ത്തട്ടി. അര്‍ജന്റീനയില്‍ നിന്നുള്ളവര്‍ കോതിയിലെ കൊച്ചുമൈതാനത്ത് പന്ത്തട്ടുമ്പോള്‍ ആവേശകടലിരമ്പം തീര്‍ത്ത് നൈനാംവളപ്പുകാരും കൂടെനിന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയായ മലബാര്‍ ചലഞ്ചേഴ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായാണ് മറഡോണടയടക്കം പ്രമുഖഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ലോകത്തിലേ മുന്‍നിര അക്കാദമിയായ അര്‍ജന്റീനന്‍ ജൂനിയേഴ്‌സ് പ്രതിനിധികള്‍ കോഴിക്കോട്ടെത്തിയത്. ലാറ്റിനമേരിക്കന്‍ ടീമിനോടുള്ള നൈനാംവളപ്പുകാരുടെ സ്‌നേഹം കേട്ടറിഞ്ഞാണ് ഇരുവരും തീരദേശത്തേക്കെത്തിയത്. നിറകൈയടിയോടെയാണ് അര്‍ജന്റീനന്‍ ആരാധകകൂട്ടം ഇവരെ വരവേറ്റത്. ജഴ്‌സിയണിഞ്ഞെത്തിയ ഹാവിയര്‍ പെഡര്‍സോളിയും കെവിന്‍ ലിബ്‌സ് ഫ്രെയിന്റും നൈനാംവളപ്പിലെ കുട്ടികള്‍ക്കൊപ്പം പങ്കുചേര്‍ന്നു. ആരാധകരോട് ആശയവിനിമയം നടത്താനും ചോദ്യങ്ങള്‍ക്ക് മറുപടിയായി അര്‍ജന്റീനന്‍ അനു’വങ്ങള്‍ പങ്കുവെക്കാനും ഇരുവരും സമയംകണ്ടെത്തി. മറഡോണയേയും മെസിയേയും കുറിച്ച് രണ്ട് പുസ്തകങ്ങളുടെ ബുക്ക് കവര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ലൂക്കാ കയോലിയുടെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ രചിക്കുന്ന’മെസി, ഡീയാഗോ മറഡോണയെ കുറിച്ച് എ.വി ഫര്‍ദിസ് രചിച്ച മനോ ദി ദീയോസ് കൃതികളുടെ കവറാണ് പ്രകാശനം ചെയ്തത്. ലിപി അക്ബര്‍, സജീവ് ബാബു കുറുപ്പ്, ബി വിജയന്‍, സുബൈര്‍ നൈനാംവളപ്പ് പങ്കെടുത്തു.