X

കേരളത്തിലെ ആദ്യ ടാക്ടെയിൽ റോഡ് ഒരുക്കി വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈൻ്റ്

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് തടസ്സ രഹിത സമൂഹാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ ടാക്ടൈൽ റോഡ് മലപ്പുറം ജില്ലയിലെ ഏക അന്ധ വിദ്യാലയമായ വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റിൽ തയ്യാറായി.

കേരളത്തിലെ സ്പെഷ്യൽ സ്കൂളുകളിലെ മാത്രമല്ല ഏത് വിദ്യാലയങ്ങളിലെയും തന്നെ ആദ്യത്തെ അനുരൂപീകൃത റോഡാണിത്.

മെയിൻ റോഡിനും സ്കൂളിനുമിടയിൽ 150 മീറ്ററാണ് ഇത്തരത്തിൽ ഒന്നാം ഘട്ടമായി റോഡ് നിർമ്മിച്ചത്. സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് ഇത് പൂർത്തീകരിച്ചത്. റോഡിൽ നിന്നും കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് തിരിച്ചറിയാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

റോഡിൽ നിന്നും പാർക്കിലേക്കും ടച്ച് ആന്റ് സ്മെൽ ഗാർഡനിലേക്കും തിരിഞ്ഞ് പോവുന്ന വഴികളും കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശാസ്ത്രീയരീതി ഈ റോഡ് നിർമ്മാണത്തിന്റെ പ്രത്യേകതയാണ്. റോഡിന്റെ ഇരുവശങ്ങളും വേറിട്ട് തിരിച്ചറിയാൻ കഴിയും. വലിയ സാമ്പത്തിക ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

കേരളത്തിലെ രണ്ടാമത്തെ അന്ധ വിദ്യാലയമാണ് വള്ളിക്കാപ്പറ്റയിലെ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റ്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം കൂടിയാണിത്.
മുൻ വർഷങ്ങളിൽ ഇവിടെ സജ്ജമാക്കിയ ടാക്ടൈൽ പെഡഗോഗി പാർക്കിനും, ടെച്ച് ആന്റ് സ്മെൽ ഗാർഡനും എസ്.സി.ഇ.ആർ.ടിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.

webdesk14: