X
    Categories: gulfNews

ദുബൈ താമസ വിസയുള്ളവര്‍ക്ക് ആറു മാസത്തിന് ശേഷവും തിരിച്ചെത്താം; പ്രവാസികള്‍ക്ക് ആശ്വാസം

ദുബൈ: കാലാവധി കഴിയാത്ത താമസവിസയുള്ളവര്‍ക്ക് ആറു മാസത്തിന് ശേഷവും യു.എ.ഇയിലേക്ക് തിരിച്ചുവരാമെന്ന് അധികൃതര്‍. രാജ്യത്തെ ഏതു വിമാനത്താവളത്തിലും ഇവര്‍ക്ക് ഇറങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജി.ഡി.ആര്‍.എഫ്.എ.) അനുമതി ഉണ്ടായിരിക്കണം. നേരത്തെ ദുബായ് വിസക്കാര്‍ക്ക് ദുബായില്‍മാത്രമാണ് വിമാനമിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്.

ആസ്‌ക് ഡി.എക്‌സ്.ബി ഒഫീഷ്യല്‍ പരിപാടിയില്‍ ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയ്ക്കുമുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. യു.എ.ഇ.യില്‍ ഇറങ്ങിയ ശേഷം, വിമാനത്താവളത്തിലെ പരിശോധനയില്‍ ഫലം നെഗറ്റീവ് ലഭിക്കുന്നവര്‍ക്ക് താമസകേന്ദ്രങ്ങളിലേക്ക് പോകാം. ഫലം പോസിറ്റീവ് ആകുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണം.

ഓണ്‍ലൈന്‍വഴി ജി.ഡി.ആര്‍.എഫ്.എ.യുടെ അനുമതി ലഭിക്കാന്‍ വൈകുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ.യെ നേരിട്ട് സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന് നിര്‍ബന്ധമില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്ക് അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്കും അനുമതി ലഭിച്ചതായി കണക്കാക്കും. ആസ്‌ക് ഡി.എക്‌സ്.ബി ഒഫീഷ്യല്‍ പരിപാടിയില്‍ ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

Test User: