X

ശാരീരിക ബന്ധം വഴി സ്ത്രീകള്‍ക്ക് എച്ച്‌ഐവി പകര്‍ന്ന യുവാവിന് തടവ്

മിലാന്‍: ലൈംഗീകമായി ബന്ധപ്പെട്ട് 30 സ്ത്രീകള്‍ക്ക് എച്ച്‌ഐവി രോഗാണുക്കള്‍ പകര്‍ന്ന യുവാവിന് തടവുശിക്ഷ. ഇറ്റലിയിലാണ് സഭവം. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണ് കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബോധപൂര്‍വമാണ് രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന് കോടതിയില്‍ തെളിഞ്ഞിരുന്നു.

2006 എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നു തല്ലുട്ടോ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ‘ഹെര്‍ട്ടി സ്‌റ്റൈല്‍’ എന്ന സാങ്കല്‍പിക പേരില്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 14 വയസു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു തല്ലുട്ടോയ്ക്ക് ഇരയായത്.

chandrika: