വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ നിന്നുള്ള റോസാപ്പൂക്കള്‍ വിലക്കി നേപ്പാള്‍. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് റോസാപ്പൂക്കളുടെ ഇറക്കുമതി നേപ്പാള്‍ വിലക്കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.3 മില്യണ്‍ മൂല്യമുള്ള റോസാപ്പൂക്കളാണ് നേപ്പാള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.