പ്രണയദിന ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നായ്ക്കളെ വിവാഹം ചെയ്യിപ്പിച്ച് തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. ശിവഗംഗയിലാണ് സംഭവം.
രണ്ട് നായ്ക്കളെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വസ്ത്രം ധരിപ്പിച്ച് എത്തിക്കുകയായിരുന്നു. പിന്നീട് രണ്ടിനെയും കഴുത്തില്‍ പൂമാല ചാര്‍ത്തി പ്രതീകാത്മകമായി വിവാഹം ചെയ്യിപ്പിക്കുകയും നെറ്റിയില്‍ സിന്ദൂരം തൊടുവിക്കുകയും ചെയ്തു.
പ്രണയദിനത്തില്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ പോലും വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇതിനെതിരെ പ്രതിഷേധിക്കാനാണ് നായ്ക്കളെ വിവാഹം കഴിപ്പിച്ചതെന്നും ഹിന്ദു മുന്നണിക്കാര്‍ പറയുന്നു. പ്രണയദിനം ഭാരതീയ സംസ്‌കാരമല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.