ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.