കണ്ണൂര്‍: വായനാ ജീവിതത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ലൈബ്രറികള്‍ ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇതിനിടയിലാണ് വളപട്ടണം പഞ്ചായത്തിലെ ലൈബ്രറി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മനോഹരമായ കവാടത്തോടു കൂടി നിര്‍മിച്ച, ചെടികളും പൂക്കളും നിറഞ്ഞ പഞ്ചായത്ത് ലൈബ്രറി കാഴ്ചക്ക് മനോഹരമാണ്. നിരവധി പുസ്തകങ്ങള്‍, സൗന്ദര്യ ദായകമായി അവ അടുക്കി വച്ചത് തുടങ്ങി വായനക്ക് യോജിച്ച ഒരന്തരീക്ഷം സൃഷ്ടിച്ചാണ് ലൈബ്രറി നിര്‍മിച്ചിരിക്കുന്നത്.
വളപട്ടണത്തെ ആ ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ് അതിനായുള്ള കെഎം ഷാജിയുടെ പ്രയത്‌നം. ലൈബ്രറി ഇന്നു കാണുന്ന വിധത്തില്‍ എത്തിയതിന്റെ പ്രധാന ക്രെഡിറ്റും അദ്ദേഹത്തിനു തന്നെ. മുസ്‌ലിംലീഗ് നേതാവ് കെഎം ഷാജി എംഎല്‍എ ആയിരിക്കെ 34 ലക്ഷം രൂപയാണ് ലൈബ്രറി നവീകരണത്തിനായി അനുവദിച്ചത്. മികച്ച വായനക്കാരനും ലൈബ്രറി സ്‌നേഹിയുമായ അദ്ദേഹം എത്ര പണം വേണമെങ്കിലും ലൈബ്രറിക്കായി ചെലവഴിക്കാന്‍ സന്നദ്ധനായിരുന്നു.
ഒരു നാട് ഒന്നാകെ നടത്തിയ പ്രയത്‌നത്തിന്റെ ഫലമായുള്ള ലൈബ്രറി ഇപ്പോള്‍ വലിയ തരംഗമായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.