മലപ്പുറം: വളാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ ശംസുദ്ദീന്‍ നടക്കാവില്‍ പ്രതിയായ പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായി കാണിച്ച് ചൈല്‍ഡ് ലൈന്‍ സി.ഡബ്ലിയു.സിക്ക് പരാതി നല്‍കി. പ്രതിയില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
അതിനിടെ പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം വിടാന്‍ സി.ഡബ്ലിയു.സി ഉത്തരവിട്ടു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി പോലീസിന് കൈമാറുമെന്ന്
സി.ഡബ്ലിയു.സി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം കേസ് ഒത്തു തീര്‍പ്പാക്കാനുള്ള മധ്യസ്ഥ ശ്രമം പുറത്ത് നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം അയക്കാനും സി.ഡബ്ലിയു.സി തീരുമാനിച്ചു. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.