X

വൈക്കം സത്യഗ്രഹ ശതാബ്ദി; സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ ഇന്ന് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എല്‍. എയ്ക്കുനല്‍കി എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിക്കും. മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. രാധാകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി, അഡ്വ. ആന്റണി രാജു,അഹമ്മദ് ദേവര്‍കോവില്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക്‌സഭാംഗം ടി.ആര്‍. ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ം കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി. രാമഭദ്രന്‍, മുന്‍രാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

webdesk11: