X

വൈക്കം സത്യഗ്രഹത്തിൽ ശ്രീനാരായണഗുരുവിനും, ടി.കെ. മാധവനുമുള്ള പങ്ക് അംഗീകരിക്കാൻ ചില ചരിത്രകാരൻമാർക്ക് വൈമനസ്യമെന്ന് സച്ചിദാനന്ദസ്വാമികൾ

വൈക്കം സത്യഗ്രഹത്തിന് കാരണക്കാരായ ശ്രീനാരായണ ഗുരുദേവനെയും ടി. കെ. മാധവനെയും സങ്കുചിതമായതലത്തിൽ വിലയിരുത്താനാണ് ഇപ്പോഴും ചില ചരിത്രകാരന്മാർക്ക് താല്പര്യമെന്ന്.ശിവഗിരിമഠം അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.. പത്രാധിപർ ടി. കെ. നാരായണൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം കൊല്ലം പ്രസ്ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം സംബന്ധിച്ച് ഗവൺമെന്റ് നൽകിയ പത്രപരസ്യത്തിലെ ചിത്രങ്ങൾ പരിശോധിച്ചാൽ ചരിത്രത്തെ ഏത് ഗതിയിലാണ് വളച്ചൊടിക്കുന്നതെന്ന് ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ – കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ടി. കെ. മാധവന്റെ പേര് തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk15: