X
    Categories: indiaNews

നാവിക സേനയില്‍ കരുത്ത് കാട്ടാന്‍ വാഗിര്‍ എത്തി

നാവിക സേന കൂടുതല്‍ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. സ്‌കോര്‍പിയന്‍ ക്ലാസിലെ അഞ്ചാമത്തെ അന്തര്‍വാഹിനി ‘വാഗിര്‍’ നാവികസേനയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്രാവശ്യം നാവിക സേനയെ ശക്തമാക്കിയത്. നാവിക സേനയുടെ യുദ്ധകപ്പല്‍ വ്യൂഹത്തിലേയ്ക്ക് അഞ്ചാമത്തെ അന്തര്‍ വാഹിനിയായാണ് വാഗിര്‍. പൊജക്ട്75ന്റെ ഭാഗമായ കല്‍വാരി ക്ലാസ് അന്തര്‍വാഹിനി ഇന്ന് നാവിക സേന ഔദ്യോഗികമായി ഏറ്റുവാങ്ങി.

സ്‌കോര്‍പിയന്‍ ഡിസൈനിലുള്ള ആറ് അന്തര്‍വാഹിനികളാണ് പ്രോജക്ട് 75ന് കീഴില്‍ നിര്‍മ്മിച്ചത്. ഇവയെല്ലാം ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെയും (എംഡിഎല്‍) ഫ്രാന്‍സിലെ എം.എസ് നേവല്‍ ഗ്രൂപ്പിന്റെയും സഹായത്തോടെയാണ് ‘വാഗിര്‍’ നിര്‍മ്മിച്ചിരിക്കുന്നത്.

Test User: