വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം.ഇന്ന് രാവിലെ 6 മണിയോടെയാണ് തീപിടുത്തമുണ്ടായത്.തഹസില്‍ദാറുടെ മുറിയില്‍ നിന്നാണ് തീപടര്‍ന്നു തുടങ്ങിയത്.എന്നാല്‍ തീപിടുത്തത്തിന്റെ കാരാണം വ്യക്തമല്ല.
ഓടിട്ട പഴയ കെട്ടിടം ആയതുകൊണ്ടു തന്നെ പെട്ടന്ന് തീപടര്‍ന്നിട്ടുണ്ട്.കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും ഓഫീസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു.അഗനിശമന സേന മണീക്കുറുകള് നീണ്ട പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയാമാക്കിയത്.സമീപത്തെ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനു ഉത്തരവിട്ടതായി കെ രാജന് അറിയിച്ചു.