കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുന്ന തന്റെ കണ്ണൂര്‍ മോഡല്‍ വടകരയില്‍ പയറ്റാനുള്ള പി.ജയരാജന്റെ ശ്രമമാണ് ഇന്ന് പേരാമ്പ്ര സി.കെ.ജി കോളേജില്‍ കണ്ടത്. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍ സി.കെ.ജി കോളേജിലെത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചശേഷം മൂന്നുമണിയോടെ പേരാമ്പ്ര മേഴ്സി കോളേജില്‍ വിദ്യാര്‍ത്ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളേജില്‍ എത്തിയപ്പോഴാണ് തിരിച്ച് പോരേണ്ടി വന്നത്. കോളേജിന്റെ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫി എടുക്കാന്‍ നിന്ന് കൊടുത്ത ശേഷം യു.ഡി.എഫ് ്രപവര്‍ത്തകര്‍ക്കും കെ.എസ്.യു നേതാക്കള്‍ക്കുമൊപ്പം കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗെയ്റ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടെയുള്ളവര്‍ ഗെയ്റ്റ് തുറന്ന് മുരളീധരന് കോളേജിന്റെ ഇടനാഴിയില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കിയെങ്കിലും എസ്്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെ.എസ്്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു.