പാലക്കാട്: വടക്കാഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഗുരുതര വീഴ്ചപറ്റിയിട്ടുണ്ടെന്ന് ദേശിയ ഏജന്‍സിയായ നാറ്റ്പാക് റിപ്പോര്‍ട്ട്. അമിത വേഗത്തില്‍ ഓടിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് വേഗത കുറച്ച് റോഡിന്റെ നടുവില്‍ നിര്‍ത്തിയതാണ് വീഴ്ചയായി കാണുന്നത്. എന്നാല്‍ അപകടത്തിന്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രിയിലായിരുന്നു വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിമുട്ടി അപകടം നടന്നത്. അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പതുപേരാണ് അന്ന് മരണപ്പെട്ടത്. പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയായിരുന്നു. പുതിയ റിപ്പോര്‍ട്ടിലാണ് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് അറിഞ്ഞത്.