X

വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

വാഷിങ്ടണ്‍: മനുഷ്യരിലുള്ള കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പബനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ട് ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് പരീക്ഷണം അടിയന്തരമായി നിര്‍ത്തിയത്. വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് പിന്‍വാങ്ങല്‍.

‘വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഒരാളുടെ ആരോഗ്യം മേശമായതിനാല്‍ മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു’- കമ്പനിയുടെ ഔദ്യോഗിക വൃത്തം വ്യക്തമാക്കി.

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍സണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പബനി 60000 ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചിരിക്കുകയായിരുന്നു.60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലം പിന്‍വലിച്ചു.

അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ തീരുമാനം.

web desk 1: