X
    Categories: indiaNews

കൗമാരക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍

കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കും. 15 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെ മേധാവിയായ ഡോക്ടര്‍ ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ 15 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിന്‍ സൈറ്റില്‍ ജനുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഉപയോഗിക്കാം. കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശനിയാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി പകുതിയോടെ കോ വിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയത്ത് രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം578 ആയി ഉയര്‍ന്നു. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

Test User: