X
    Categories: Health

കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് വേദനസംഹാരികള്‍ കഴിക്കരുത്: ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ എടുക്കും മുന്‍പ് തന്നെ വേദനസംഹാരികള്‍ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സീന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതേസമയം വാക്‌സീന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ വേണമെങ്കില്‍ ഉപയോഗിക്കാം.

വാക്‌സീന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ വേദനസംഹാരികള്‍ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വേദനസംഹാരി വാക്‌സീനു മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മയോ ക്ലിനിക്കിലെ വാക്‌സീന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഗ്രിഗറി പോളണ്ട് പറഞ്ഞു.

വാക്‌സീന്‍ എടുത്ത കൈയില്‍ വേദന, തലവേദന, ക്ഷീണം, ശരീരവേദന, പനി, കുളിര്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് വാക്‌സീന്‍ എടുത്തവരില്‍ സാധാരണ കണ്ടുവരുന്നത്. ഇവ സങ്കീര്‍ണ സ്വഭാവത്തിലുള്ളതല്ല. പലര്‍ക്കും രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുമില്ല.

എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രമേ വാക്‌സീന്‍ എടുക്കാവൂ എന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ പ്രഫ ലൂക്ക് ഒ നീല്‍ പറയുന്നു.

Test User: