ജനീവ: കോവിഡിനെതിരെയുള്ള വിവിധ വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍. വാക്‌സിനുകളുടെ കൂട്ടിക്കലര്‍ത്തല്‍ ‘അപകടകരമായ പ്രവണത’യാണെന്ന് സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി.
‘ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോള്‍ കണ്ടുവരുന്നത്. വാക്‌സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകള്‍ ലഭ്യമല്ലാത്ത, മതിയായ തെളിവുകളില്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോഴെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഡോസ് വാക്‌സിന്‍ എപ്പോള്‍, ആര് സ്വീകരിക്കണമെന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ തീരുമാനമെടുക്കാന്‍ ആരംഭിച്ചാല്‍ സാഹചര്യം ഗുരുതരമാകുമെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.