സര്‍ക്കാരിന് വാക്‌സീന്‍ കിട്ടാത്തതെന്തെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കോടി വാക്‌സീന്‍ വാങ്ങുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാരിന്റെ ഓര്‍ഡറിന് മുന്‍ഗണന നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പരിഗണിച്ചുകൂടെയെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.
അതിനിടെ, എല്ലാവര്‍ക്കും സൗജന്യവാക്‌സീന്‍ നല്‍കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആഗോള ടെന്‍ഡറിലൂടെ വാക്‌സീന്‍ വാങ്ങണമെന്നും നിര്‍ദേശം. പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കി.