X
    Categories: indiaNews

കുട്ടികളിലെ വാക്‌സിനേഷന്‍; വിമര്‍ശനവുമായി ഡോക്ടര്‍

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംയിസിലെ പകര്‍ച്ചവ്യാധി വിദഗ്ധനും കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച പഠനങ്ങളില്‍ പങ്കാളിയുമായ ഡോ. സഞ്ജയ് കെ റായ്. ട്വിറ്ററിലൂടെയാണ് വേണ്ടത്ര പഠനങ്ങളോ വിലയിരുത്തലുകളോ ഇല്ലാതെ കുട്ടികളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന വിമര്‍ശനവുമായി ഡോ. റായ് രംഗത്തെത്തിയത്.

മുതിര്‍ന്നവരിലേയും കുട്ടികളിലേയും കോവാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡണ്ടുമാണ് ഡോ. സഞ്ജയ് റായ്. ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 15-18 വയസ്സ് പ്രായമുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിനേഷന് ജനുവരി മൂന്നു മുതല്‍ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളിലെ കോവിഡ് വ്യാപന ആശങ്ക ലഘൂകരിക്കാനും സ്‌കൂള്‍ പഠന സമ്പ്രദായത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാനും തീരുമാനം സഹായിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ റിസ്‌ക് – ബെനഫിറ്റ് അവലോകനം നടത്താതെയാണ് കുട്ടികളില്‍ വാക്‌സിനേഷന്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ഡോ. റായ് വിമര്‍ശിക്കുന്നു.

അതെസമയം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 13 കോടി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കിബാതില്‍ പറഞ്ഞു.

 

 

Test User: