കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ വീടിന് നേരം ആക്രമണം. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പ്പോര്‍ച്ചില്‍ രക്തപാടുകള്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ചോരക്കറയും ജനല്‍ച്ചില്ലുകളും പൊട്ടിയ നിലയില്‍ ആദ്യം കണ്ടത്, ഇവര്‍ ഉടനെ മുരളീധരന്റെ സഹായിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപിറകിലാണ് മുരളീധരന്റെ ഓഫീസ്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികിളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു കരങ്കല്ലും കണ്ടെത്തി.