X

എംടിയുടെ എഴുത്തും നിലപാടും വിമര്‍ശിക്കപ്പെടുമെന്ന് മുരളീധരന്‍

കോഴിക്കോട്: നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി വിമര്‍ശം തുടരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരനാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

എംടിക്ക് അഭിപ്രായം പറയാമെന്നാല്‍ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടും. അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നും മുരളീധരന്‍ പറഞ്ഞു. എംടിയെ പിന്തുണച്ച് സംവിധായകന്‍ കമല്‍ എത്തിയതിനെയും മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയ ഗാനവിഷയത്തിലുണ്ടായ പരിക്ക് മറക്കാനാണ് കമലിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

chandrika: