കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് എ. എന്‍. രാധാകൃഷ്ണന്‍ കേരളം വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും അടുത്ത് ചെഗുവേരയുടെ പടം വെച്ചതിനെ വിമര്‍ശിക്കുന്നവര്‍ ബി.ജെ.പി പരിപാടികളില്‍ ഗോഡ്സെയുടെ പടം വെക്കുന്നതാവും ഉചിതം.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരൊക്കെ ഇന്ത്യവിടണമെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ നരേന്ദ്രമോഡിയോട് വല്ലപ്പോഴും വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തണമെന്ന് ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. എം.ടി വാസുദേവന്‍ നായരെ പോലെയുള്ള മഹത്വ്യക്തികളെ അപമാനിക്കുന്ന ബി.ജെ.പി നേതാക്കളില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.