X

ഉയിഗുര്‍ മുസ്‌ലിംകളെ തകര്‍ക്കാന്‍ ഭരണകൂടത്തിന് സഹായം ചെയ്തു; വാവെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഗ്രീസ്മാന്‍

പാരീസ്: ചൈനീസ് കമ്പനിയായ ഹുവെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ താരം ആന്‍റോണിയോ ഗ്രീസ്മാന്‍. ചൈനീസ് ഭരണകൂടം വേട്ടയാടുന്ന ഉയിഗുര്‍ മുസ്‌ലിംകളെ വാവെ കമ്പനി നിരീക്ഷിക്കുന്നുവെന്നും തദടിസ്ഥാനത്തില്‍ ചൈനക്കൊപ്പം ചേര്‍ന്ന് അവരെ തകര്‍ക്കാന്‍ നിലകൊള്ളുന്നുവെന്നും ആരോപിച്ചാണ് ഗ്രീസ്മാന്റെ നടപടി.

വാവെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് ഗ്രീസ്മാന്‍ രാജിവച്ചത്. കമ്പനിയുമായുള്ള മുഴുവന്‍ കരാറുകളും റദ്ദു ചെയ്തതായും ഗ്രീസ്മാന്‍ പറഞ്ഞു.

ചൈനയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ പരീക്ഷിക്കുന്നതില്‍ വാവെ കമ്പനിക്ക് പങ്കുണ്ടെന്ന് അമേരിക്ക പുറത്തുവിട്ടിരുന്നു. ഈ സോഫ്റ്റ്‌വെയര്‍ വഴി ചൈന ഉയിഗുര്‍ മുസ്‌ലിംകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആരോപിച്ചിരുന്നു.

വാവെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മനുഷ്യാവകാശം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഗ്രീസ്മാന്‍ പറഞ്ഞു. ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനെ അപലപിക്കാനാണ് കമ്പനി അധികൃതര്‍ മുന്നോട്ടു വരേണ്ടതെന്നും ഗ്രീസ്മാന്‍ വ്യക്തമാക്കി.

web desk 1: