X

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് സ്ഥാനമേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍.വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്റെ നിയമനം. മഹാരാഷ്ട്ര സ്വദേശിയായ യു.യു ലളിത് നവംബര്‍ എട്ടു വരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുക. 74 ദിവസം പദവിയിലുണ്ടാകും.

അഭിഭാഷകവൃത്തിയില്‍ നിന്ന് നേരിട്ട് ന്യായാധിപസ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് ജസ്റ്റിസ് യു.യു ലളിത്. ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

Chandrika Web: