രണ്ട് വര്‍ഷം മുമ്പാണ് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉത്തര എന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്നത്. തനിക്കും കുടുംബത്തിനും സുരക്ഷിതമായി പാര്‍ക്കാന്‍ ഒരു കിടപ്പാടം കിട്ടുമോ എന്നായിരുന്നു ചോദ്യം. തങ്ങള്‍ ഉത്തരയുടെ ചോദ്യത്തിന് ഉത്തരം നല്‍കി. ”തീര്‍ച്ചയായും അത് സാധിച്ചിരിക്കും.” ആ ഉത്തരം ഇന്ന് യാഥാര്‍ത്ഥ്യമായി. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പോഞ്ഞാന്‍ തറച്ചിറയിലാണ് തൊഴിലാളിയായ രാജേഷിനും ഉത്തരയ്ക്കുമുള്ള സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമായത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ ട്രഷറര്‍ കമാല്‍ എം മാക്കിയിലും സുഹൃത്തുക്കളായ വി.എസ് ഹാര്‍ഡ് വെയേഴ്സ് ഉടമ ഷംസുവുമാണ് ഉത്തരയുടെ വീട് സന്ദര്‍ശിച്ച് സ്വപ്നം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയത്. അധികം വൈകാതെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നജ്മല്‍ ബാബു, സുല്‍ത്താന നൗഷാദ്, ബി.എ ഗഫൂര്‍, വി.എസ് ഷംസ്, സത്താര്‍ യാഫി, അബ്ദുല്‍ ലത്തീഫ്, വാഹിദ് മാവുങ്കല്‍, നാസര്‍ താജ് തുടങ്ങിയവരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ കൈമാറി.
ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂര്‍ത്തത്തിന് ഇന്നു സാക്ഷ്യം വഹിച്ചുവെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.ലളിതമായ ചടങ്ങില്‍ കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കമാല്‍ എം. മാക്കി ,യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നജ്മല്‍ബാബു, ജില്ലാ ട്രഷറര്‍ കമാല്‍ എം. മാത്തി ഗ്രാമപഞ്ചായത്തംഗങ്ങളായ ലെജു, നോബി മുസ്ലിം ലീഗ് നേതാക്കളായ വാഹിദ്മാവുങ്കല്‍, അബ്ദുല്‍ലത്തീഫ്, നൗഷാദ്‌സുല്‍ത്താന, ആരിഫുദ്ദീന്‍, ജമാല്‍പള്ളാതുരുത്തി, കോണ്‍ഗ്രസ്സ് നേതാക്കളായ രാജീവന്‍, ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂര്‍ത്തത്തിനു ഇന്നു സാക്ഷ്യം വഹിച്ചു.രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് ആലപ്പുഴ കുട്ടനാട് കൈനകരി സ്വദേശിനിയായ ഉത്തരയുടെ വിളിയെത്തുന്നത്. രോഗികളായ മാതാപിതാക്കളോടൊപ്പം ചെറിയ വീട്ടില്‍ വളരെ ബുദ്ധിമുട്ടിയാണ് അവര്‍ ജീവിച്ചിരുന്നത്.
എന്റെ മക്കളെയെങ്കിലും സുരക്ഷിതമായി കിടത്താന്‍ ഒരു വീടുവേണമെന്ന ആവശ്യമാണ് വളരെ പ്രതീക്ഷയോടെ അവര്‍ എളാപ്പയോട് പറഞ്ഞത്. ലൈഫ് ഭവന പദ്ധതി പ്രകാരം പണം ലഭിച്ചെങ്കിലും ഒരു വീടാക്കി മാറ്റാന്‍ മാത്രം അത് പര്യാപ്തമായിരുന്നില്ല. അദ്ദേഹം ഉടന്‍ തന്നെ ആലപ്പുഴ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെടുകയും അവര്‍ക്ക് വീടു ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കമാല്‍ എം. മാക്കിയിലും അദ്ദേഹത്തിന്റെ സുഹൃത്ത് വി.എസ് ഹാര്‍ഡ്വെയേഴ്‌സ് ഉടമ ശംസുവും അവിടെ ചെന്ന് അവര്‍ക്ക് വീടു നല്‍കുമെന്ന ഉറപ്പുനല്‍കി. ജില്ലയിലെ മറ്റു ലീഗ് പ്രവര്‍ത്തകരും തങ്ങളുടെ സ്വന്തം വീടെന്ന പോലെ പ്രയത്‌നിച്ചപ്പോള്‍ മഴയെയും ഇഴജന്തുക്കളെയും പേടിച്ചു രാത്രിയിലും ഉണര്‍ന്നിരിക്കാതെ ആശ്വാസത്തോടെ ഉറങ്ങാന്‍ ഉത്തരക്ക് വീടായി.
പ്രിയപ്പെട്ട എളാപ്പ സാദിഖലി ശിഹാബ് തങ്ങളെ പ്രതിനിധീകരിച്ചു ഉത്തരയുടെ കുടുംബത്തിന് വീട് കൈമാറുന്ന വളരെ ലളിതമായ ചടങ്ങില്‍ പങ്കെടുത്തു. ഈ സദുദ്യമത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്മയുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഉത്തരയുടെ കുടുംബത്തിന് ഐശ്വര്യവും നന്മയും ആശംസിക്കുന്നു.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കമാല്‍ എം. മാക്കി ,യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നജ്മല്‍ബാബു, ജില്ലാ ട്രഷറര്‍ കമാല്‍ എം. മാത്തി ഗ്രാമപഞ്ചായത്തംഗങ്ങളായ ലെജു, നോബി മുസ്ലിം ലീഗ് നേതാക്കളായ വാഹിദ്മാവുങ്കല്‍, അബ്ദുല്‍ലത്തീഫ്, നൗഷാദ്‌സുല്‍ത്താന, ആരിഫുദ്ദീന്‍, ജമാല്‍പള്ളാതുരുത്തി, കോണ്‍ഗ്രസ്സ് നേതാക്കളായ രാജീവന്‍, ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.