തൃശ്ശൂര്‍ ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു രണ്ടുപേര്‍ക്ക് പരിക്ക്. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവര്‍ക്കാണ് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു പൂരം. ക്ഷേത്രത്തിനു സമീപത്തോടുകൂടിയാണ് റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. പൂരം നടക്കുന്നതിനിടെ ഇതുവഴി കടന്നുവന്ന ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് ട്രയിനില്‍ താഴേക്ക് വീഴുകയായിരുന്നു. അന്നേരം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഒരു പോലീസുകാരന്റെ ദേഹത്ത് കൂടിയാണ് ഇതില്‍ ഒരുവന്‍ വീണത്. പൊലീസുകാരന്‍ അരുണിനും പരിക്കേറ്റിട്ടുണ്ട്.