X
    Categories: indiaNews

രജിസ്റ്റര്‍ ചെയ്യാത്ത മദ്രസകള്‍ അടച്ചു പൂട്ടുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്രസകള്‍ ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ അടച്ചുപൂട്ടുമെന്നും സര്‍ക്കാര്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത നാനൂറോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ‘ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസകള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. സമയപരിധി പാലിച്ചില്ലെങ്കില്‍ അവ അടച്ചുപൂട്ടും- ന്യൂനപക്ഷ ക്ഷേമ മന്ത്രി ചന്ദന്‍ റാം ദാസ് പറഞ്ഞു.

നിലവില്‍ 419 മദ്രസകളാണ് ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 192 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നു. വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മദ്രസകള്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടെന്നും ഇതുസംബന്ധിച്ച് സര്‍വേ വേണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മദ്രസകളുടെ സര്‍വേയ്ക്കായി സമിതിയെ ഉടന്‍ രൂപീകരിക്കുമെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് അറിയിച്ചു.

Test User: