X
    Categories: indiaNews

മാസ്‌ക് കാലില്‍; ബിജെപി മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം

മുഖത്തു ധരിക്കേണ്ട മാസ്‌ക് കാല്‍വിരലില്‍ ചുറ്റിയിട്ട് മന്ത്രി. ഉത്തരാഖണ്ഡ് മന്ത്രി യതീശ്വരാനന്ദ് ആണ് ഫോട്ടോ വൈറല്‍ ആയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ചിത്രത്തില്‍ കാണുന്ന മറ്റ് മന്ത്രിമാരും മാസ്‌ക് ധരിച്ചിട്ടില്ല.

”ഇതാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരുടെ അവസ്ഥ. ഇവരാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നത്”, കോണ്‍ഗ്രസ് വക്താവ് ഗരിമ ദാസൗനി ട്വീറ്റ് ചെയ്തു. കോവിഡില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ എന്ത് സന്ദേശമാണ് ഇതിലൂടെ മന്ത്രിമാര്‍ നല്‍കുന്നതെന്നും ഗരിമ ചോദിച്ചു.

”മാസ്‌ക് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഏതാണെന്ന് ഈ മന്ത്രിയോട് ചോദിക്കൂ”, എന്നാണ് ആംആദ്മി നേതാവ് ദീപ് പ്രകാശ് പാന്ത് പരിഹസിച്ചത്. മന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

web desk 1: