അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്‍ഡും ഗോവയും ഇന്നു വിധിയെഴുതും. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടവോട്ടെടുപ്പും ഇന്നു നടക്കും. ഉത്തരാഖണ്‍ഡില്‍ 70 സീറ്റുകളും ഗോവയില്‍ 40 സീറ്റുകളുമാണുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ജനവിധി. ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന യു.പിയില്‍ രണ്ടാംഘട്ടത്തില്‍ 55 മണ്ഡലങ്ങളാണ് വിധിനിര്‍ണയിക്കുന്നത്. 586 സ്ഥാനാര്‍ത്ഥികളാണ് മത്സരം രംഗത്തുള്ളത്. ഗോവയില്‍ 332 ഉം ഉത്തരാഖണ്ഡില്‍ 632 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഉത്തരാഖണ്ഡിലും ഗോവയിലും പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസാണ്. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു.
- 3 years ago
Test User