Categories: indiaNews

ഉത്തര്‍പ്രദേശ്; രാസപദാര്‍ത്ഥം പൊട്ടിത്തെറിച്ച് കുട്ടിമരിച്ചു

ഉത്തര്‍പ്രദേശ്- ബുലന്ദ്ഷഹറിലെ ചപ്രാവതില്‍ രാസപദാര്‍ത്ഥം പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു. ഒപ്പം കളിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കൃഷിസ്ഥലത്ത് വെച്ചിരുന്ന രാസപദാര്‍ത്ഥം മോട്ടറില്‍ വെച്ച് കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പൊട്ടാഷ് എന്ന രാസപദാര്‍ത്ഥമാണ് പൊട്ടിത്തെറിച്ചത്.

അപകടത്തല്‍പെട്ട കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരുകുട്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ ബാക്കി കുട്ടികള്‍ ചികിത്സയിലാണ്.

Test User:
whatsapp
line