കോണ്‍ഗ്രസിന്റെ തലമുതിര്‍ന്നനേതാവും നിയമസഭാപ്രതിപക്ഷഉനേതാവുമായിരുന്ന യു.ടി.ഖാദറിനെ കര്‍ണാടകനിയമസഭാസ്പീക്കറാക്കാനുള്ള പാര്‍ട്ടി തീരുമാനം ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ്. മുസ്്‌ലിംജനവിഭാഗത്തില്‍ ഒരൊറ്റയാളെ പോലും സ്ഥാനാര്‍ത്ഥിപോലുമാക്കാതിരുന്ന ബി.ജെ.പി ഇത്തവണയും ഭരണം പിടിക്കാമെന്ന് നിനച്ചെങ്കിലും അത് നടന്നില്ല. മുസ്്‌ലിംകളും വിവിധ ജാതിസമുദായങ്ങളും ഒറ്റക്കെട്ടായി നിന്നാണ് ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ചെറുത്തുതോല്‍പിച്ച് കോണ്‍ഗ്രസിന് തനിച്ച് ഇവിടെ അധികാരം നല്‍കിയത്. ബജ്‌റംഗ് ബലിയും ഹനുമാനും കേരളസ്‌റ്റോറിയും പ്രചാരണവിഷയമാക്കി വര്‍ഗീയവോട്ടുകള്‍ തട്ടാമെന്ന മോഹത്തിനാണ് തിരിച്ചടിയേറ്റത്. യു.ടി ഖാദറിന് സ്പീക്കര്‍ പദവി നല്‍കുന്നതിലൂടെ ഈ രാഷ്ട്രീയത്തിനാണ ്തിരിച്ചടി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുസ്്‌ലിം സ്പീക്കറാകുന്നത്.
53 കാരനായ ഖാദര്‍ മംഗളൂഗുരുവില്‍നിന്നാണ് ഇത്തവണയും കനത്ത ഭൂരിപക്ഷത്തിന് വിജയിച്ചത്. പഴയ ഉള്ളാള്‍ മണ്ഡലമാണിത്. കഴിഞ്ഞതവണ 20,000 ത്തോളം വോട്ടിന് ദക്ഷിണകന്നടയില്‍നിന്ന് വിജയിച്ചു. ഇത്തവണ 82,637 വോട്ടിനാണ് വിജയം. ഇത്തവണയും ഖാദറും പുട്ടൂരിലെ സ്ഥാനാര്‍ത്ഥിയും മാത്രമാണ് ഉടുപ്പി മേഖലയില്‍നിന്ന് കോണ്‍ഗ്രസിനായി വിജയം നേടിയത്. മൂന്നുതവണ മന്ത്രിയായ നേതാവായ ഖാദര്‍ ഇത് അഞ്ചാംതവണയാണ് എം.എല്‍.എയാകുന്നത്. ആദ്യഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതോടെ ഖാദറിനെ തഴഞ്ഞുവെന്ന പരാതിയുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് തീരുമാനം രഹസ്യമാക്കിവെക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിസാര്‍ അഹമ്മദ്ഖാനെ സിദ്ധരാമയ്യ മന്ത്രിയാക്കിയിരുന്നു. വികസനത്തില്‍ ഇനിയും മുസ്്‌ലിം മന്ത്രിമാരുണ്ടാകുമെന്നാണ ്കരുതുന്നത്. 9 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെല്ലാവരും വിജയിച്ചിട്ടുണ്ട്. 5 സ്ത്രീകളും വിജയിച്ചവരില്‍പെടുന്നു.
എല്ലാ വിഭാഗങ്ങളെയും ശരിയായി പരിഗണിച്ച സര്‍ക്കാരാണ് സിദ്ധരാമയ്യയുടേത്. ബി.ജെ.പിയാകട്ടെ സംവരണം എടുത്തുകളഞ്ഞും ഹിജാബിനെതിരെ ഹാലിളക്കിയും ടിപ്പുവിനെ അധിക്ഷേപിച്ചും പരമാവധി ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമിച്ചത്. സിദ്ധ-ഡി.കെ സര്‍ക്കാര്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള ശരിയായ ,ചിട്ടയായ ചുവടുവെയ്പാണ ്‌നടത്തിയത്. ബി.ജെ.പി പിന്തുണയോടെ വഖഫ് ബോര്‍ഡ് അംഗമായയാള്‍ നേരത്തെ മുസ്്‌ലിംകള്‍ക്ക് നിരവധി വകുപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തില്‍ സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.