Categories: indiaNews

ഉത്തർ പ്രദേശിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശിന്റെ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടിമിന്നലിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഉഷൈത്ത് ബസാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് ബൈക്ക് യാത്രികരാണ് ഇടിമിന്നലേറ്റ് മരിച്ചത്.ഉഷൈത്ത് ടൗണിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു.റായ്ബറേലിയിൽ ദിഹ്, ഭഡോഖർ, മിൽ മേഖലകളിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഇടിമിന്നലിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

webdesk15:
whatsapp
line