X
    Categories: indiaNews

ഉത്തർപ്രദേശിൽ കഴിഞ്ഞമാസം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്ത നാലുപേർ പിടിയിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത നാലുപേർ അറസ്റ്റിൽ. പ്രതികളായ ഹരീഷ് ശർമ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബുലന്ദ്ഷഹർ ബറാൽ ഗ്രാമത്തിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.പുലർച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും രാത്രി തകർത്ത നിലയിൽ കണ്ടെത്തിയത്.ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.സംഭവം നടന്നതും അക്രമത്തിന് പിന്നിൽ മുസ്‍ലിംകളാണെന്ന ആരോപണം സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നാണ് പോലീസ് കരുതുന്നത്.

 

webdesk15: