X

യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് നിർത്തിയെന്ന് പരാതി; യു.പി ട്രാൻസ്‌പോർട് കോർപറേഷൻ ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്റ് ചെയ്തു

രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് നിർത്തിയെന്ന പരാതിയെ തുടർന്ന് യു.പി ട്രാൻസ്‌പോർട് കോർപറേഷൻ ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്റ് ചെയ്തു ശനിയാഴ്ച രാത്രിയാണ് സംഭവം. ഡൽഹിയിലേക്കുള്ള ‘ജൻരഥ്’ എ.സി ബസിലെ ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്.14 യാത്രക്കാരുമായി പുറപ്പെട്ട ബസ് രാത്രി റാംപൂർ ജില്ലയിലെ മിലാക് എന്ന സ്ഥലത്ത് നിർത്തിയെന്നാണ് പരാതി.കുറച്ചുപേർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയപ്പോൾ രണ്ട് യാത്രക്കാർ നമസ്കരിക്കുന്ന വിഡിയോ എടുത്ത് ഒരാൾ ട്വിറ്ററിൽ ഷെയർ ചെയ്തതാണ് നടപടിക്ക് കാരണമെന്നാണ് ആക്ഷേപം.പരാതിയെ തുടർന്ന് ഡ്രൈവർ കെ.പി സിങ്, കണ്ടക്ടർ മോഹിത് യാദവ് എന്നിവരെയാണ് ട്രാൻസ്‌പോർട് കോർപറേഷൻ സസ്‌പെന്റ് ചെയ്തത്. ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയെന്നും ഈ സമയം രണ്ട് യാത്രക്കാർ നമസ്കരിക്കാൻ അഞ്ച് മിനിറ്റ് അധികം നിർത്തുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.അതേസമയം തിരക്കേറിയ ഹൈവേയിൽ ബസ് നിർത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

 

webdesk15: