ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായി. ഒന്നിച്ചുമല്‍സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 100സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 90സീറ്റുകള്‍ കിട്ടിയേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍,അപ്‌നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷിന്റെ ലക്ഷ്യം. രാഷ്ട്രീയ ലോക്ദളിന് 20മുതല്‍ 22 വരെ സീറ്റ് നല്‍കും. അതേസമയം, പിതാവ് മുലായം സിങ്ങുമായി യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു ഘട്ടങ്ങളിലായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11-നാണ് ആദ്യഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് 11ന് വോട്ടെണ്ണും.