ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു ഒരു പൊലീസ് സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. അളകനന്ദ നദിയുടെ തീരത്തുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു.ദുഃഖകരമായ സംഭവമാണിതെന്നും ജില്ലാ ഭരണകൂടവും പൊലീസും എസ്ഡിആർഎഫും സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി ഋഷികേശിലെ എയിംസിലേക്ക് മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.